ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരിന്നു; സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തതുള്ളികള്‍ കണ്ടെത്തി

Must Read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷാണ് അറസ്റ്റിലായത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സഹായത്തിനായി പെണ്‍കുട്ടി എട്ട്കിലേമീറ്റര്‍ നടന്നുവെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവന്‍ ഖേരിയില്‍ നിന്നും പെണ്‍കുട്ടി ഇയാളുടെ ഓട്ടോയില്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോയില്‍ രക്തതുള്ളികള്‍ ക ണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ കണ്ടെത്തിയ രക്തതുള്ളികള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാള്‍ ഓട്ടോ ഡ്രൈവറാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സഹായം അഭ്യര്‍ഥിച്ച പെണ്‍കുട്ടിയെ പലരും ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് വൈറലായതോടെ മധ്യപ്രദേശ് സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This