ക്രിക്കറ്റ് കളിക്കുന്നതിനിടെ യുകെ മലയാളി കുഴഞ്ഞു വീണ് മരിച്ചു!ഞെട്ടലോടെ പ്രവാസികൾ

Must Read

ലണ്ടൻ: കുറച്ച് നാളുകളായി യുകെ മലയാളികളിൽ അപ്രതീക്ഷിത മരണങ്ങൾ കൂടുന്ന വാർത്തകളാണ് വരുന്നത്. കഴിഞ്ഞദിവസം യുകെയിലെ ഹേസ്റ്റിങ്സിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പാലക്കാട് വാഴമ്പുറം സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) കുഴഞ്ഞു വീണു  മലയാളി മരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം ഹേസ്റ്റിങ്സിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കവേ ആണ് കുഴഞ്ഞു വീണത് . ഉടൻ തന്നെ ആംബുലൻസിൽ പാരാമെഡിക്കൽസ് ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈസ്റ്റ്‌ സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായ സീതു, മക്കൾ ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം).പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി എന്നിവരാണ് മാതാപിതാക്കൾ. സജു, സനു എന്നിവർ സഹോദരങ്ങൾ.യുകെയിലെ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത് .

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This