അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നു; തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.1% ല്‍ നിന്ന് സെപ്റ്റംബറില്‍ 4.2% ആയി ഉയര്‍ന്നു

Must Read

അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.1% ല്‍ നിന്ന് സെപ്റ്റംബറില്‍ 4.2% ആയി ഉയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് വര്‍ഷം മുഴുവനും 4.1% നും 4.3% നും ഇടയില്‍ തുടരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായിരുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4.2% ല്‍ നിന്ന് 4.4% ആയി ഉയര്‍ന്നു. അതേസമയം സ്ത്രീകള്‍ക്ക് 2022 സെപ്റ്റംബറിലെ 4.6% എന്ന നിരക്കില്‍ നിന്ന് 4% ആയി കുറഞ്ഞു.

യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ പുതുക്കിയ 11.4% ല്‍ നിന്ന് കഴിഞ്ഞ മാസം 11.9% ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 115,700 ആയി. ഓഗസ്റ്റില്‍ ഇത് 113,000 ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 300 പേരുടെ കുറവുണ്ടായതായി സിഎസ്ഒ കൂട്ടിച്ചേര്‍ത്തു.

റിക്രൂട്ട്മെന്റിലെ സമ്മര്‍ദങ്ങള്‍ മയപ്പെടുത്തുന്നതിന്റെയും ലഘൂകരിക്കുന്നതിന്റെയും ആദ്യകാല സൂചനകളുണ്ടെന്ന് ഗ്ലോബല്‍ ജോബ്സ് പ്ലാറ്റ്ഫോമിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ജാക്ക് കെന്നഡി പറഞ്ഞു.

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This