തൃശൂര്‍: മുസ്ലിം ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ലക്ഷ്യമിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കാത്തത് സിപിഎമ്മിന് തിരിച്ചടിയല്ല. പാര്‍ട്ടിയെന്ന നിലയിലാണ് ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസിന് നിലപാടില്ലാത്തതിനാലാണ് സെമിനാറിലേക്ക് ക്ഷണിക്കാതിരുന്നത്. എന്തായാലും സെമിനാര്‍ നടക്കുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
ഏക സിവില്‍ കോഡിനെതിരെയുള്ള സെമിനാര്‍ ഒന്നില്‍ ഒതുങ്ങില്ലെന്ന് എം.വി.ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്ലിം ലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റുഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.