അബ്ഹയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Must Read

അബ്ഹ: സൗദിയിലെ അബ്ഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അല്‍സുദ- ഷഹ്ബയിന്‍ റോഡിലെ ചുരത്തില്‍ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി അക്കരപറമ്പില്‍ ഹാരിസാണ് (35) മരിച്ചത്. അബ്ഹയില്‍നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബ്ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസില്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവര്‍ത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക്‌പോകുകയായിരുന്നു. യാത്രക്കിടയില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം.

ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫജ്‌റു സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This