11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

Must Read

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 കാരനായ ഷദാബിനെയാണ് രണ്ടാനമ്മ രേഖ ക്രൂരമായി കൊലപ്പെടുത്തിയത്. ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുല്‍ സെന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്ടോബര്‍ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി.

ഇതില്‍ സംശയം തോന്നിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തി. തുടര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ നിന്ന് ഷദാബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ സുഹൃത്ത് പൂനത്തിന്റെ സഹായത്തോടെ ഷബാദിനെ കൊലപ്പെടുത്തിയതായി രണ്ടാനമ്മ രേഖ വെളിപ്പെടുത്തി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This