കുട്ടികളെ മൂത്രം കുടിപ്പിച്ചു; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി; മര്‍ദ്ദിച്ചു; സംഭവം കോഴി ഫാമില്‍ നിന്ന് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച്; 6 പേര്‍ അറസ്റ്റില്‍

Must Read

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മര്‍ദിച്ച് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടുകയും ചെയ്തു. കോഴി ഫാമില്‍ നിന്ന് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച്ച ചില പ്രാദേശിക വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത് വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമായ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ വീഡിയോ കണ്ട ഉടനെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സൈബര്‍ വിഭാഗത്തേയും വിവരം അറിയിച്ചു. അങ്ങനെയാണ് സംഭവം നടന്ന സ്ഥലവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നത്.

ചോദ്യം ചെയ്യലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 10 ഉം 14 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ തന്റെ കടയില്‍ അതിക്രമിച്ച് കയറുകയും പണപ്പെട്ടിയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അതാണ് മര്‍ദിക്കാന്‍ കാരണമെന്നുമാണ് ഫാം ഉടമ പൊലീസിനോട് പറഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This