മാപ്പ് പറഞ്ഞില്ലെങ്കില്‍ എ എന്‍ ഷംസീറിനെ വര്‍ഗീയ വാദിയാണെന്ന് വിലയിരുത്തും; അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം വി ഗോവിന്ദന്‍ തയാറാകണം; വി മുരളീധരന്‍

Must Read

തിരുവനന്തപുരം: ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കര്‍ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെ വര്‍ഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം വി ഗോവിന്ദന്‍ തയാറാകണമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഷംസീര്‍ സ്പീക്കറായിരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ല. കെ സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിത്ത് വിവാദത്തില്‍ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരും ഒന്നും തിരുത്തിയിട്ടില്ല. സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞത് കൃത്യമാണെന്നും സ്പീക്കറുടെ പേര് നഥൂറാം ഗോഡ്സെ എന്നായിരുന്നുവെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി റിയാസ് പറഞ്ഞു.

Latest News

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചു !

ടെഹ്‌റാന്‍: അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചിച്ചു .ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് ഇറാന്റെ...

More Articles Like This