മുസ്ലിം ലീഗിന് മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം!! ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി.മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ കോണ്‍ഗ്രസിനാവില്ല.മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം.വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും- രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം-വെള്ളാപ്പള്ളി

Must Read

തിരുവനന്തപുരം: മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മത രാഷ്ട്രം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യം. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.മുസ്ലിംലീഗിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു . ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണമാണെന്നും ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി തള്ളി. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഈഴവനായതിനാല്‍ എന്നാണ് വിചിത്ര വാദം.

മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടി. മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തില്‍ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഒരു കാലത്ത് ജനങ്ങളെ വളര്‍ത്താനും ഉയര്‍ത്താനും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍ ശങ്കര്‍ ഉള്‍പ്പെടെയുള്ള മഹാന്മാര്‍ നയിച്ച കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് അപ്രസക്തമായി മാറിയിരിക്കുകയാണ്. കുറേപ്പേര്‍ കേരള കോണ്‍ഗ്രസിലേക്കും, കുറേ ബിജെപിയിലേക്കും പോയപ്പോള്‍ കോണ്‍ഗ്രസ് ശോഷിച്ചപ്പോള്‍, ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുസ്ലിം സംഘടനകള്‍ വളര്‍ന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചു. വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തരായി – അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് എന്ന വര്‍ഗീയ പാര്‍ട്ടി വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കണമെങ്കില്‍ മലപ്പുറത്ത് നിന്ന് ചോദിക്കേണ്ട അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This