സിപിഐ ചതിയൻ ചന്തു,10 വർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു.മൂന്നാമതും പിണറായി വിജയൻറെ സർക്കാർ തന്നെ അധികാരത്തിൽ വരും. മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശൻ; റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റി.

Must Read

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല ഇങ്ങനെ വിമർശിക്കേണ്ടത്. മൂന്നാമതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നോക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ ദേഷ്യപ്പെടുകയും റിപ്പോര്‍ട്ടര്‍ ടി വിയുടെ മൈക്ക് തട്ടിമാറ്റുകയും ചെയ്തത്.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ‘സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതില്‍ പ്രകോപിതമായി വെള്ളാപ്പള്ളി പ്രകോപിതനായത്. മൈക്ക് തട്ടി മാറ്റുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി കുറേ നാളായി തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം.

താങ്കള്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നുണ്ടല്ലോ എന്ന ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോടും വെള്ളാപ്പള്ളി ക്ഷുഭിതനായി. താന്‍ മലപ്പുറത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും മൂന്ന് ജില്ലകളില്‍ സ്‌കൂള്‍ തുടങ്ങാനാകുന്നില്ലെന്നാണ് പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. പിന്നാലെയാണ് എന്തുകൊണ്ടാണ് സ്‌കൂള്‍ തുടങ്ങാന്‍ സാധിക്കാത്തതെന്നും സ്ഥലം കിട്ടാത്തതുകൊണ്ടാണോയെന്നും ചോദിക്കുന്നത്.

അതേസമയം, വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശനെ ഏൽപ്പിച്ചിട്ടില്ല. ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.
ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാം.

ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരും ആ തലയ്ക്ക്. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി കൊണ്ടുപോകുമോ എന്ന ചോദ്യത്തിന് താൻ അങ്ങിനെ ചെയ്യില്ലെന്നും കണ്ടാൽ ചിരിക്കും കൈ കൊടുക്കും അത്രമാത്രമേ ചെയ്യുകയുളൂവെന്നും
ബിനോയ് വിശ്വം പ്രതികരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This