വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നു!..ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ

Must Read

കൊച്ചി: സിനിമ നടിയെ ബലാൽസംഗം ചെയ്തു എന്ന പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം.പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ഇ​യാ​ൾ ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന് വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.പാ​സ്പോ​ർ​ട്ട് റ​ദ്ദാ​യ വി​വ​രം ഇ​ന്ത്യ​ൻ എം​ബ​സി യു​എ​ഇ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു.യു​എ​ഇ പോ​ലീ​സ് വി​ജ​യ്ബാ​ബു​വി​നെ പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു സി​റ്റി പോ​ലീ​സി​ന്‍റെ നീ​ക്കം.

ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇ​ന്‍റ​ർ​പോ​ൾ വിജയബാബുവിന് എ​തി​രേ നേ​ര​ത്തെ ബ്ല്യൂ ​കോ​ർ​ണ​ർ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചി​രു​ന്നു.മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യാ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

മാ​ർ​ച്ച് 13 മു​ത​ൽ ഒ​രു മാ​സം വി​ജ​യ് ബാ​ബു ത​ന്നെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ലും ആ​ഢം​ബ​ര ഹോ​ട്ട​ലി​ലും വ​ച്ച് അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​യി​രു​ന്നു പു​തു​മു​ഖ ന​ടി​യു​ടെ പ​രാ​തി.ഇ​ക്ക​ഴി​ഞ്ഞ 22 ന് ​എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്.

അ​തി​നു​ശേ​ഷം താ​ൻ ദു​ബാ​യി​ലു​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​യാ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി​യി​രു​ന്നു.ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ താ​ൻ ബി​സി​ന​സ് ടൂ​റി​ലാ​ണെ​ന്നും 19-നെ ​നാ​ട്ടി​ലെ​ത്താ​നാ​വൂ​വെ​ന്നു​മാ​ണ് ഇ​യാ​ൾ അ​റി​യി​ച്ച​ത്.ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കി അ​ർ​ദ്ധ ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യാ​ണ് ത​ന്നെ വി​ജ​യ് ബാ​ബു പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് ന​ടി​യു​ടെ മൊ​ഴി.

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സി​നി​മ​യി​ൽ ക​ഥാ​പ​ത്ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തും ന​ഗ്ന വീ​ഡി​യോ പു​റ​ത്ത് വി​ടു​മെ​ന്നും പ​റ​ഞ്ഞും പീ​ഡ​നം തു​ട​ർ​ന്നെ​ന്നും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യും മൊ​ഴി​യി​ലു​ണ്ട്.ബാ​ലാ​ത്സം​ഗം, ദേ​ഹോ​പ​ദ്ര​വം എ​ൽ​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് വി​ജ​യ് ബാ​ബു​വി​നെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This