ഭഷണത്തിന് വേണ്ടി ഹോട്ടലിന് മുന്നില്‍ ഭിക്ഷ യാചിച്ചു; തുറന്നു പറഞ്ഞു വിദ്യാ ബാലന്‍

Must Read

ബോളിവുഡിലെ പ്രിയതാരമാണ് വിദ്യാ ബാലന്‍. ‘നീയത്’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നില്‍ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലന്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പന്തയത്തിന്റെ ഭാഗമായാണ് ഹോട്ടലില്‍ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലന്‍ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്‌കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.

ഇന്ത്യന്‍ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നില്‍ ഈ ബെറ്റ് വരുന്നത്. ”ഒബ്റോയ്-ദ പാംസിലെ കോഫി ഷോപ്പില്‍ പോയി ഭക്ഷണം യാചിച്ച് വാതിലില്‍ മുട്ടാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ തുടര്‍ച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവര്‍ക്കറിയില്ലാരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാന്‍ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അവര്‍ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാന്‍ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാര്‍ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാന്‍ ആ പന്തയത്തില്‍ വിജയിച്ചു.”, എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This