ജയിലര്‍ എന്ന ചിത്രത്തിലെ ‘കാവാലയ്യാ..’എന്ന ഗാനം വന്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. നിരവധി പേരാണ് തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടി വിദ്യ ഉണ്ണി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നിറവയറില്‍ ആണ് വിദ്യ ഉണ്ണിയുടെ ‘കാവാലയ്യാ..’ഡാന്‍സ്. തന്നെ കൊണ്ട് ആകുന്ന രീതിയില്‍ മനോഹരമായാണ് വിദ്യ ഡാന്‍സ് ചെയ്യുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘ഈ സമയത്തു ഡാന്‍സ് കളിക്കാന്‍ പറ്റിയ പാട്ടല്ലിത്, ദേ ചേച്ചി പിന്നേം, ഇതെന്താ പിടക്കണ മീനോ, സൂപ്പര്‍ബ് വിദ്യ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒപ്പം വിദ്യ സൂക്ഷിച്ച് വേണം ഡാന്‍സൊക്കെ ഇപ്പോള്‍ ചെയ്യാനെന്ന് പറയുന്നവരും ഉണ്ട്.