ആരാധ്യ ബച്ചന്റെ സ്കൂൾ ഫീസ് കേട്ട് അമ്പരന്ന് ആരാധകർ

Must Read

ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും മകളായ ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചുള്ള വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്. മുംബൈയിലെ ഏറ്റവും വലിയ പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന ധീരു ഭായ് അംബാനി ഇന്‍ര്‍നാഷണല്‍ സ്‌കൂളിലാണ് ആരാധ്യ പഠിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ നീളുന്നതാണ് ഈ സ്‌കൂളിലെ ഫീസ്. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ ഒരു വര്‍ഷത്തേക്ക് 1.70 ലക്ഷം രൂപയാണ് ഫീസ്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരു വര്‍ഷത്തേക്ക് 4.48 ലക്ഷം രൂപ നല്‍കണം. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് 9.65 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. ആറാം ക്ലാസുകാരിയാണ് ആരാധ്യ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധ്യയെക്കൂടാതെ ബി ടൗണിലെ മറ്റ് താരങ്ങളുടെ മക്കളും ഈ സ്‌കൂളിലാണ് പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ അബ്രാം, കരീന കപൂറിന്റെ മകന്‍ തൈമൂര്‍ അലി ഖാന്‍, കരിഷ്മ കപൂറിന്റെ മകള്‍ സമൈറ തുടങ്ങി താരകുടുംബത്തിലെ കുട്ടികളുടെ വലിയൊരു നിര തന്നെ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This