ഭോപാല്‍: കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ളതാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ.
സംഘം ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉത്തരവിടുകയായിരുന്നു
വീഡിയോ ക്ലിപ്പില്‍, പ്രതി ഇരയോട് ‘പട്ടിയാകാന്‍’ ആവശ്യപ്പെടുന്നതും അവരോട് മാപ്പ് ചോദിക്കുന്നതും കേള്‍ക്കാം. ഇവര്‍ക്കെതിരെ കേസെടുത്തതിന് ശേഷം സമീര്‍, സാജിദ്, ഫൈസാന്‍ എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
This #viralvideo is from Bhopal, MP. This video reached to Bhopal Police Commissioner and they said to take action and arrest those culprit. MP Home Minister Narottam Mishra show this video and promise to take action. #mpviralvideo #Bhopal pic.twitter.com/5mrKRrW57D
— Tvbharat24 (@tvbharat24news) June 19, 2023