പകര്‍ച്ചപ്പനി വ്യാപകം; പ്രതിദിന രോഗബാധിതര്‍ 13,000ത്തിലേക്ക്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേര്‍ക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 43 എണ്ണവും എറണാകുളത്താണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് മലപ്പുറത്ത് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയില്‍ 53 ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ 3 പേര്‍ മരിച്ചിരുന്നു. പനി ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറെയും കുട്ടികളും 50ല്‍ താഴെ പ്രായമുള്ളവരുമാണ്.
മഴക്കാലം ആരംഭിച്ചതോടെയാണ് പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This