അനന്തപുരി ഹിന്ദു മഹാസമ്മേളനം;കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിപങ്കെടുക്കുന്നു

Must Read

തിരുവനന്തപുരം കശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയശേഷം സംവിധായകന്‍ അഗ്നിഹോത്രി ആദ്യമായി കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം എത്തുക. ഏപ്രില്‍ 27ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദേഹം മുഖ്യ അതിഥിയായിരിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്‌ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക. 27 െൈവകുന്നേരം 5 മണിയ്ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജെ. നന്ദകുമാര്‍, പി.സി ജോര്‍ജ്, വല്‍സന്‍ തില്ലങ്കേരി, വിജി തമ്പി, ഡോ. വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജര്‍ സുരേന്ദ്ര പൂന്യ തുടങ്ങിയവര്‍ പങ്കെടുക്കും. മേയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി നാലുദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുയൂത്ത് കോണ്‍ക്ലേവാണ് സമ്മേളനത്തിലെ മറ്റൊരു പ്രധാന കര്യപരിപാടി. നാലുദിനങ്ങളിലായി 16 സെമിനാറുകള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. വിവിധ വിഷയങ്ങളിലായി പ്രമുഖര്‍ സംസാരിക്കുന്നതിന് പുറമേ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും സെമിനാറില്‍ പങ്കെടുക്കും. കാസയുടെ പ്രതിനിധിയും കോണ്‍ക്ലേവില്‍ സംസാരിക്കുന്നുണ്ട്. ഹിന്ദു യൂത്ത്‌കോണ്‍ക്ലേവിന്റെ ലോഗോയുടെ പ്രകാശനം പ്രമുഖ സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.

Latest News

കേരളം സർക്കാർ പരാജയമെന്ന് സിപിഎം!..വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ട് പാർട്ടി.കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിച്ച് സിപിഎം. വിഴിഞ്ഞം സമരത്തെ നേരിടാൻ ആഭ്യന്തര വകുപ്പിന് കഴിവില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് കേന്ദ്ര...

More Articles Like This