മരിച്ച വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ

Must Read

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ്‌ മെഹ്‌നാസ്‌ അറസ്‌റ്റിൽ. പോക്‌സോ കേസിലാണ്‌ അറസ്‌റ്റ്‌. വിവാഹസമയത്ത്‌ റിഫയ്‌ക്ക്‌ പ്രായപൂർത്തിയായിരുന്നില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട്‌ പോക്‌സോ കോടതിയിൽ ഹാജരാക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്. റിഫയുടെ മരണത്തിൽ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.

മാർച്ച് ഒന്നിന് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനാണ് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിലെത്തിച്ച് ഖബറടക്കിയത്. ഇതിനുപിന്നാലെ മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും മെഹ്നാസിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും കാട്ടി യുവതിയുടെ കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This