നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള ശബ്‌ദരേഖ പുറത്തായി. ദിലീപിനും മറ്റു പ്രതികള്‍ക്കും റെക്കോർഡ് ചെയ്ത ശബ്ദം കൂടുതൽ കുരുക്ക് ആകുകയാണ്. ദിലീപ് ഇത് വരെ ഇതൊന്നും നിഷേധിച്ചിട്ടില്ല. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ ശബ്‌ദരേഖ ദിലീപിനെ കേള്‍പ്പിച്ചു.
അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്‌ഥന്റെ കൈവെട്ടണമെന്നും മറ്റൊരു ഉദ്യോഗസ്‌ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തണമെന്നായിരുന്നു ദിലീപിന്റെയും സഹോദരി ഭര്‍ത്താവ് സുരാജിന്റെയും പരാമര്‍ശം മാത്രമല്ല കൊലപാതക രീതിയും ക്വട്ടേഷന്‍ തുകയും വരെ സുരാജ് സംഭാഷണത്തില്‍ പറയുന്നുണ്ട്. അതേസമയം ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളേയും ഒറ്റയ്‌ക്കിരുത്തിയാണു ചോദ്യം ചെയ്‌തത്.
വീഡിയോ വാർത്ത :