വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ യുവതി ഡിവോഴ്‌സിനൊരുങ്ങി; കാരണം കേട്ടാല്‍ ഞെട്ടും

Must Read

വിവാഹ ആഘോഷങ്ങള്‍ ചിലപ്പോള്‍ അതിര് വിടാറുണ്ട്. ഇത്തരത്തില്‍ അതിരുകടന്നൊരു വിവാഹാഘോഷം മൂലം ഉണ്ടായ വധുവരന്മാരുടെ തര്‍ക്കമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹാഘോഷത്തില്‍ കേക്ക് കട്ടിംഗിന് ശേഷം വരന്‍ വധുവിന്റെ മുഖത്ത് കേക്ക് വാരിത്തേച്ചതാണ് വലിയ പ്രശ്‌നമായത്. നേരത്തെ തന്നെ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് വധു, വരനോട് പ്രത്യേകം പറഞ്ഞിരുന്നുവത്രേ. എനിക്ക് സ്‌കിന്‍ അലര്‍ജിയുണ്ട്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ആളായിട്ടും കേക്ക് ബലമായി മുഖത്ത് തേച്ചു, അതിന് ശേഷം തനിക്ക് അന്ന് അലര്‍ജിയുണ്ടാവുകയും ചെയ്തു. എന്റെ വാക്കുകള്‍ക്ക് ഒട്ടും വില നല്‍കാത്ത പെരുമാറ്റമായിരുന്നു മറുഭാഗത്ത് നിന്നുണ്ടായത്…’- യുവതി ‘മിറര്‍’ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ കഴുത്തിന് ബലമായി പിടിക്കുകയായിരുന്നു. എന്നിട്ട് എന്റെ മുഖം കേക്കിലേക്ക് പൂഴ്ത്തി. എനിക്ക് ശ്വാസം മുട്ടുകയും അസ്വസ്ഥത തോന്നുകയും ചെയ്തു. ആ നിമിഷം തന്നെ ഞാനെന്റെ തീരുമാനമെടുത്തിരുന്നു. എന്റെ പല ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് എന്നെ നിരന്തരം വിളിച്ചിരുന്നു. പക്ഷേ ഞാന്‍ അവരെയൊന്നും കേള്‍ക്കാന്‍ തയ്യാറല്ല. ഞാന്‍ ഡിവോഴ്‌സിനുള്ള പേപ്പറുകള്‍ അയച്ചുകഴിഞ്ഞു. എന്റെ ഫീലിംഗ്‌സിനും എന്റെ വാക്കുകള്‍ക്കും അത്ര വില മാത്രം നല്‍കുന്ന ഒരാള്‍ക്കൊപ്പം എന്ത് പ്രതീക്ഷയോടെയാണ് ഞാന്‍ ജീവിതം തുടങ്ങേണ്ടത്? അയാള്‍ക്ക് എന്നോട് എത്ര കെയര്‍ ഉണ്ട്- എത്ര ബഹുമാനമുണ്ട് എന്നതിന്റെ തെളിവല്ലേ ആ പെരുമാറ്റം? …’- ഇവര്‍ ചോദിക്കുന്നു. വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ യുവതി ഡിവോഴ്‌സ് എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This