പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി

Must Read

ബെംഗളൂരു: പ്രണയബന്ധത്തെ എതിര്‍ത്തതിന് റസ്റ്റോറന്റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ രഞ്ജിത (23), കാമുകന്‍ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്നപട്ടണ സ്വദേശിയുമായ അരുണ്‍കുമാര്‍ (34) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 29 ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ജൂണ്‍ 30ന് മൃതദേഹം തിരിച്ചറിഞ്ഞു.കുമാറിന്റെ മരണത്തെക്കുറിച്ച് പൊലീസ് രഞ്ജിതയെ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രഞ്ജിതയെ കസ്റ്റഡിയിലെടുത്തു. ഗണേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This