ഫോണ്‍ ചെയ്ത് കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു !!

Must Read

തിരുവനന്തപുരം: ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പരസ്ത്രീ ബന്ധം ആരോപിച്ചാണ്
പാലോട് കുറുപുഴയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനില്‍ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

മകളോട് മോശമായി പെരുമാറിയപ്പോള്‍ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. വീട്ടിന്റെ പിന്നില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു.

ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈല്‍ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാന്‍ ക്ഷേത്രത്തിലേക്ക് പോയി.

തിരികെ എത്തിയപ്പോഴാണ് കുട്ടികള്‍ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടര്‍ന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഒരാഴ്ച മുമ്പാണ് ഗള്‍ഫിലായിരുന്ന ഷിജു നാട്ടില്‍ വന്നത്.

 

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This