ലൈംഗിക ബന്ധത്തിന് തയാറായില്ല; 28കാരിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചു; യുവാവ് അറസ്റ്റില്‍

Must Read

ഗുരുഗ്രാം: ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന പങ്കാളിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവം കുമാറാണ് അറസ്റ്റിലായത്. ഗുരുഗ്രാമിലെ രാജീവ് ചൗക്കില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സദര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപത്തെട്ടുകാരിയായ യുവതിയാണ് ശിവം കുമാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വീട്ടിലെത്തിയ ഇയാള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും, അതിനു തയാറാകാതിരുന്നപ്പോള്‍ സ്‌ക്രൂഡ്രൈവറുമായി ആക്രമിച്ചെന്നുമാണ് പരാതി.

ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. ഗുരുഗ്രാമില്‍ ജോലിസംബന്ധമായി വാടകയ്ക്കു താമസിക്കുന്ന ഇവര്‍, അവിടെവച്ചാണ് യുപിക്കാരനായ ശിവം കുമാറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തി.

എന്നാല്‍, ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് തനിക്കൊപ്പം താമസിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഈ വിവരം അറിഞ്ഞ ശേഷം ഇയാളില്‍നിന്ന് അകലം പാലിച്ചു. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു. തയാറല്ലെന്നു പറഞ്ഞപ്പോള്‍ കുപിതനായി ആക്രമിച്ചെന്നാണ് പരാതി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This