കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്‌സ് കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു; കാമുകന്റെ മകനെ യുവതി കൊലപ്പെടുത്തി

Must Read

ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 11 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് മരിച്ചത്. ദിവ്യാന്‍ഷിന്റെ പിതാവുമായുള്ള വിവാഹത്തിന് തടസ്സമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി പൂജ കുമാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും 2019 ലാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. ആഗസ്ത് 10ന് ജിതേന്ദ്രയുടെ ഇന്ദര്‍പുരിയിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഉറങ്ങുന്നതുമാണ് കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്‌സ് കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ഡല്‍ഹി പൊലീസിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This