സോപ്പ് തിന്നുന്ന യുവതി? വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്ന്

Must Read

സോപ്പ് തിന്നുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ സത്യാവസ്ഥ എന്ത് എന്ന് അറിയാം. സുചി ദത്ത എന്ന യുവതിയാണ് തന്റെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കയ്യില്‍ ബാര്‍ സോപ്പും മറുകയ്യില്‍ ഹാന്‍ഡ്‌വാഷുമെടുത്ത് നില്‍ക്കുന്ന ഇവരെയാണ് വീഡിയോയുടെ തുടക്കം. പിന്നീട് സെക്കന്‍ഡുകള്‍ക്കകം തന്നെ ഇവര്‍ സോപ്പ് കഴിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. സോപ്പ് കടിച്ച് കഴിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ഇത് കണ്ട ചിലര്‍ സോപ്പ് കഴിക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ചെറുപ്പകാലത്തുണ്ടായിരുന്നിരിക്കും. എന്നാല്‍ മുതിര്‍ന്ന ശേഷം ആരിലാണ് ഇത്തരം ശീലങ്ങള്‍ കാണുകയെന്നും, ഇത്തരം പരീക്ഷണങ്ങളൊന്നും ശരീരത്തിന് നല്ലതല്ലെന്നുമെല്ലാം കമന്റ് ചെയ്തിരിക്കുന്നു. പക്ഷേ പലരും വീഡിയോ മുഴുവനായി കാണാതെ തന്നെയാണ് കമന്റിട്ടിരിക്കുകയാണ്.

ഈ സോപ്പ് യഥാര്‍ത്ഥത്തില്‍ സോപ്പല്ല. വീഡിയോ അവസാനം വരെ സൂക്ഷിച്ച് കണ്ടാല്‍ മാത്രമേ സത്യാവസ്ഥ മനസിലാകൂ. സുചി ദത്ത ഒരു പ്രൊഫഷണല്‍ കേക്ക് നിര്‍മ്മാതാവാണ്. ഇവര്‍ സോപ്പിന്റെ രൂപത്തില്‍ തയ്യാറാക്കിയ കേക്കാണിത്. വീഡിയോയുടെ ഒടുക്കം ‘സോപ്പ് കേക്ക്’ മുറിക്കുമ്പോള്‍ അകത്ത് ചോക്ലേറ്റ് വ്യക്തമായി കാണാം. ഏതായാലും രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This