വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍

Must Read

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍. യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ നാല് പേര്‍ കസ്റ്റഡിയിലായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ പോയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടര്‍നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This