മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കവും കത്തിക്കുത്തും; യുവാവ് മരിച്ചു

Must Read

കോട്ടയം: നീണ്ടൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തില്‍ കുത്തേറ്റിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിന്‍ വഴിമധ്യേ മരിക്കുകയായിരുന്നു. അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This