സ്ത്രീയെ അപമാനിച്ച് വാർത്ത യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ.അടുത്ത അറസ്റ്റ് ആര് ?

Must Read

കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. റിമാൻഡിൽ ആകുമെന്നും സൂചന .ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ ആണ് അറസ്റ്റ് .എറണാകുളം സൗത്ത് സ്റ്റേഷനിൽ പ്രതി കീഴടങ്ങിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സൂരജ് പാലാക്കാരന് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിമാലിയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. സൂരജിന്റെ ഫോൺ പിടിച്ചെടുക്കേണ്ടതുണ്ടെന്നും കൂടുതൽ തെളിവ് ശേഖരണം നടത്തണമെന്നും പോലീസ് പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ സൂരജിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ഒളിവിൽ പോയ ഇയാൾ ഇന്നാണ് പോലീസിൽ കീഴടങ്ങിയത്.

ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയതും കോടതി തള്ളിയിരുന്നു. തുടർന്നാണ് രാവിലെ പോലീസിൽ കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെ അപമാനിച്ചതിന് യൂട്യൂബർക്കെതിരെ പട്ടിക ജാതി, പട്ടിക വർഗ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This