എൽഡിഎഫിന് അനർഹമായ പരാജയം: എം. സ്വരാജ്

Must Read

 

 

 

 

 

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനർഹമായ പരാജയമാണ് സംഭവിച്ചതെന്ന് എം. സ്വരാജ് പ്രതികരിച്ചു. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന് സമഗ്രമായ മുന്നേറ്റം ഉണ്ടായിരുന്നുവെന്നും, ഇത് എതിരാളികൾക്കുപോലും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്തരത്തിലുള്ള അനർഹമായ പരാജയങ്ങൾ ഇടതുപക്ഷം മുൻപ് നേരിട്ടിട്ടുണ്ടെന്നും, കനത്ത തോൽവികളുടെ ഇരുട്ടിൽ നിന്ന് മഹാവിജയങ്ങളിലേക്ക് തിരിച്ചെത്തിയ അനുഭവം ഇടതുപക്ഷത്തിനുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

ഇക്കുറി തിരഞ്ഞെടുപ്പിൽ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ കേരളത്തിന്റെ ഭാവിയോ വോട്ടർമാർ പരിഗണിച്ചിട്ടില്ലെന്നതാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. “രണ്ടുതവണ ഇവർ ഭരിച്ചു; ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും സ്വരാജ് വിലയിരുത്തി.

പത്ത് വർഷം മുമ്പത്തെ കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇടതുപക്ഷവും തിരുത്തലുകൾ നടത്തണമെന്ന ജനങ്ങളുടെ ആഗ്രഹം മനസ്സിലാക്കുന്നുവെന്നും, ചെറിയ കുറവുകൾ പോലും ജനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ യാതൊരു ദുരഭിമാനവുമില്ലാതെ ആവശ്യമായ തിരുത്തലുകൾ നടത്താൻ ഇടതുപക്ഷം തയ്യാറാണെന്നും എം. സ്വരാജ് വ്യക്തമാക്കി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This