കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി.

Must Read

ദോഹ: മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി .ഖത്തറിലെ താമസ സ്ഥലത്ത്  ആണ്  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്​ മൂന്ന്​ ദിവസത്തോളം പഴക്കമുണ്ടെന്നാണ്​ സൂചന. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട്​ സുധീഷാണ്​ മരിച്ചത്​. ​

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച വൈകുന്നേരത്തോടെയാണ്​​ ഐൻഖാലിദിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.തനിച്ച്​ താമസിക്കുന്ന സുധീഷിനെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവരമൊന്നും ലഭിച്ചിരുന്നില്ല. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിവരമറിയിച്ചതിനാൽ പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയെന്നാണ്​ വിവരം. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഐ.ടി വിദഗ്ധനായ സുധീഷ് ഖത്തറിലെ സലാം ടെക്‌നോളജി, ഖത്തർ ഫൗണ്ടേഷൻ ഉൾപെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

 

Latest News

നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തി ഭര്‍ത്താവ്

ബോളിവുഡിലെ പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി കപൂര്‍. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന്...

More Articles Like This