കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് അഞ്ച് കോടിയോളം മൂല്യമുള്ള കഞ്ചാവ്

Must Read

തൃശൂര്‍ : കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. 460 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. അഞ്ച് കോടിയോളം മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ചില്ലറ വില്‍പനയ്ക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്ന് പോലീസ് പറഞ്ഞു.

Latest News

പിതൃവേദിയുടെ സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഫാ.സിജോ ജോൺ ഉൽഘാടനം ചെയ്തു. ഫിസ്‌ഫറോ -ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററുകൾ വിജയികളായി

ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ” Poppintree Community Sport Centre ൽ വെച്ച് നടന്ന ”സൂപ്പർ ഡാഡ്...

More Articles Like This