മഹാത്മാഗാന്ധി സർവകലാശാലയുടെ പേര് മാറ്റി പുതിയ പേര് നിർദേശിക്കാൻ സമയമായിട്ടുണ്ട്. മാർക്ക് ദാനം, ജാതിയ വിവേചനം, ഒടുവിൽ കൈക്കൂലി കേസ് അങ്ങനെ നീളുന്നു ലിസ്റ്റ്. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി ആള് നിസാരക്കാരിയല്ല എന്നതാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2009 ൽ താത്കാലിക വേദനത്തിൽ ഒരു തൂപ്പ് കാരിയായി കയറിയവരാണ് ഈ എൽ.സി. ഇത് കഴിഞ്ഞു 2010 ൽ എസ് എസ് എൽ സി പോലും പാസാകാതെ പ്യുൺ തസ്തിക പാർട്ടിയുടെ ഇളവുകളിൽ മുതലെടുപ്പ് ഒക്കെ നടത്തി അങ്ങനെ കരസ്ഥമാക്കി.
പത്തനംതിട്ട തിരുവല്ല സ്വദേശിയിൽ നിന്ന് എൽസി കൈക്കൂലി വാങ്ങിയെടുത്തത് കോവിഡ് കാലത്തെ പരീക്ഷകളിലെ അനിശ്ചിതത്വം ഇവർ മുതലെടുത്തു. മേഴ്സി ചാൻസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയോട് ജയിച്ചില്ലെന്നും ജയിപ്പിച്ചു തരാമെന്നും പറഞ്ഞു ഇവർ പണം വാങ്ങി. പല ഘട്ടങ്ങളായാണ് എംബിഎ പരീക്ഷ നടന്നത്.
വീഡിയോ വാർത്ത :