കുഞ്ഞൂഞ്ഞിനെ പൈശാചികമായി ഇടതുപക്ഷം വേദനിപ്പിച്ചു; പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം; എ കെ ആന്റണി

Must Read

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ കെ ആന്റണി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നല്‍കാന്‍ പുതുപ്പളളിക്കാര്‍ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോള്‍ മനസിലായത്. ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചവര്‍ക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവര്‍ക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നല്‍കി. കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാര്‍ക്‌സിറ്റ് അണികളില്‍ പോലും പിണറായി ഭരണത്തോട് എതിര്‍പ്പുയര്‍ന്നിരിക്കുന്നു. ജന പിന്തുണ നഷ്ടപെട്ട സര്‍ക്കാരിന് സാങ്കേതികമായ ഭൂരിപക്ഷം മാത്രം’. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് പ്രസക്തിയില്ല’. പക്ഷേ ഈ വിധി കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അലസരായി പോകരുതെന്നും എകെ ആന്റണി ഓര്‍മ്മിപ്പിച്ചു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This