ജനങ്ങളുടെ വിശ്വാസത്തിന് ഞാന്‍ ഒരിക്കലും ഭംഗം വരുത്തില്ല; അപ്പയുടെ വികസന തുടര്‍ച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും; ചാണ്ടി ഉമ്മന്‍

Must Read

കോട്ടയം: ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല. ജനങ്ങള്‍ അവരുടെ തീരുമാനം അറിയിച്ചു. വോട്ടര്‍മാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ വിശ്വാസത്തിന് ഞാന്‍ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടര്‍ച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാന്‍ ഉണ്ടാകും. 53 വര്‍ഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു. താനും അതുപോലെ ഉണ്ടാകും.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ കെ ആന്റണി, വി ഡി സതീശന്‍,കെ സി വേണുഗോപാല്‍,എം പി മാര്‍ യൂത്ത് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This