അയര്‍ലന്‍ഡില്‍ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

Must Read

ലീമെറിക്ക്. അയര്‍ലന്‍ഡിലെ ലീമെറിക്കില്‍ എറണാകുളം സ്വദേശിനിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. അയര്‍ലന്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) പ്രസിഡന്റ് പ്രദീപ് രാം നാഥിന്റെ ഭാര്യയുമായ സുജ പ്രദീപ് (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This