അച്ചു ഉമ്മന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമോ? പുതുപ്പള്ളിയില്‍ എംഎല്‍എ ഓഫീസ് ഉണ്ടാകുമോ? ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു

Must Read

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് പുതുപ്പള്ളിയിലെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. അച്ചു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാട്ടിലേക്ക് എത്തിയതാണ്. കുടുംബജീവിതവുമായി മുന്നോട്ട് പോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. വിദേശത്തേക്ക് അച്ചു മടങ്ങിപ്പോകുമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുപ്പള്ളിയില്‍ എംഎല്‍എ ഓഫീസ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ഓഫീസ് ഉണ്ടായിരുന്നില്ല. വീട്ടിലായിരുന്നു നാട്ടുകാര്‍ വന്നു കണ്ടിരുന്നത്. അത് തന്നെ തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. അക്കാര്യമൊക്കെ പിന്നീട് പറയാം എന്നാണ് ചാണ്ടി പ്രതികരിച്ചത്.

ഇന്ന് പുതുപ്പള്ളിയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കാനായി ചാണ്ടി ഉമ്മന്‍ പദയാത്ര നടത്തുകയാണ്. രാവിലെ വാകത്താനം നാലുന്നാക്കലില്‍ നിന്നും പദ യാത്ര തുടങ്ങി. കുരോപ്പട ളാക്കാട്ടൂരില്‍ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നില്‍ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചൊല്ലും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This