ദൈവനാമത്തിൽ; പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു

Must Read

തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകള്‍ മറിയവും ഗാലറിയില്‍ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളായി. രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പാളയം പള്ളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്.

37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This