ക്രീം ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളം, കാക്കി പാന്റ്‌സും; പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

Must Read

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം. ക്രീം നിറത്തിലുള്ള ഷര്‍ട്ട്, കാക്കി പാന്റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ യൂനിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും. രാജ്യസഭ, ലോക്‌സഭ സ്റ്റാഫുകള്‍ക്ക് ഒരേ യൂനിഫോമായിരിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ലമെന്റിലെ 271 സ്റ്റാഫുകള്‍ക്കും പുതിയ യൂനിഫോം നല്‍കിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമായിരിക്കുമെന്നാണ് വിവരം. പുതിയ യൂനിഫോമില്‍ ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും. ടേബിള്‍ ഓഫിസ്, നോട്ടീസ് ഓഫിസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റ് സുരക്ഷാ ചുമതലയുള്ള ഓഫിസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ രീതിയിലുള്ള യൂനിഫോം ധരിക്കണം.

സെപ്റ്റംബര്‍ 19ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This