കേബിള്‍ കഴുത്തില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞു; അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്

Must Read

കൊച്ചി: കേബിള്‍ കഴുത്തില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കലൂര്‍ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ (20) ഇടുപ്പെല്ലിനും കാല്‍മുട്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എറണാകുളം-കോമ്പാറ മാര്‍ക്കറ്റ് റോഡില്‍ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഇര്‍ഫാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിന്റെ ചിക്കന്‍ കടയില്‍ നിന്ന് ഹോട്ടലുകളില്‍ ചിക്കന്‍ വിതരണം ചെയ്ത് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിന് തൊട്ടു മുന്‍പ് ഇതിലൂടെ പോയ കോണ്‍ക്രീറ്റ് മിക്‌സ്ച്ചര്‍ ലോറി തട്ടിയാണ് കേബിള്‍ പൊട്ടി വീണത്. കേബിള്‍ കഴുത്തില്‍ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞു.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This