ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

Must Read

ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ബന്ധപ്പെടരുതെന്ന് ഇന്ത്യന്‍ താരം വിരാട് കോലി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങള്‍ കണ്ടില്ലെങ്കില്‍ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്‌ക ശര്‍മയും കുറിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നമ്മള്‍ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയില്‍ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്‌ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ സഹായിക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിക്കരുത്’. നാളെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This