കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അന്തരിച്ചു; ഡോണയുടെ അകാല വേര്‍പാടില്‍ മലയാളി കൂട്ടായ്മകള്‍ അനുശോചനം അറിയിച്ചു

Must Read

ബെല്‍ഫാസ്റ്റ്:കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ബെറി മലയാളിയും തൊടുപുഴ മ്രാല സ്വദേശിനിയുമായ ഡോണ ജിബു (16) അന്തരിച്ചു. മ്രാല കളപ്പള്ളില്‍ ജിബു തോമസ്, ബിനി ജിബു എന്നിവരാണ് മാതാപിതാക്കള്‍. സഹോദരന്‍: ഡിയോന്‍ ജിബു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലണ്ടന്‍ബെറിയിലെ നൈറ്റ്‌സ്ബ്രിഡ്ജില്‍ കുടുംബമായി താമസിച്ചിരുന്ന ഡോണയുടെ മാതാപിതാക്കള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തിയിട്ട് ഒരു വര്‍ഷം ആകുന്നതേ ഉള്ളു. സ്വകാര്യ നഴ്‌സിങ് ഹോമില്‍ നഴ്‌സായി ജോലി ലഭിച്ചാണ് ഡോണയുടെ മാതാവ് എത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ഡോണയുടെ കുടുംബം ബഹ്‌റൈനിലായിരുന്നു.

മൃതദേഹം റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡോണയുടെ അകാല വേര്‍പാടില്‍ വിവിധ മലയാളി കൂട്ടായ്മകള്‍ അനുശോചനം അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This