ഡബ്ലിനില്‍ യുവാവിനെ വാനിടിച്ച് പരിക്കേല്‍പ്പിച്ചു; പിന്നീട് ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറല്‍

Must Read

ഡബ്ലിനില്‍ യുവാവിനെ വാനിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഡബ്ലിന്‍ 15ലെ Blanchardstownലുള്ള Damastown-ല്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരുപാട് പേര്‍ നോക്കിനില്‍ക്കെ വെളുത്ത നിറമുള്ള വാന്‍ ഒരു യുവാവിനെ ഇടിക്കുന്നതും ശേഷം ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി ചെറുപ്പക്കാരനെ ആക്രമിക്കുന്നതും കാണാം. വാന്‍ ഇടിക്കുന്നതിന് മുമ്പ് ഈ യുവാവിന്റെ കൈയിലും ഒരു ആയുധം കാണാം.

ആക്രമണത്തിന് ശേഷം സംഘം ഒരു കറുത്ത കാറില്‍ രക്ഷപ്പെട്ടു. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ ചെറുപ്പക്കാരനെ താങ്ങിയെടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പരിക്കേറ്റ ചെറുപ്പക്കാരനെ Connolly Hospital Blanchardstown-ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടക്കുകയാണ്.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This