മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ കൈമാറാതെ ജി എസ് ടി വിഭാഗം. സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയ തുകയുടെ നികുതി വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിശദീകരണം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്കാന് കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നല്‍കുന്നില്ല. നികുതിപ്പണം സര്‍ക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല.