മുഖ്യമന്ത്രി അമേരിക്കയിലേക്ക് , ഇനി ഒരു മാസം ഓൺലൈൻ മുഖ്യമന്ത്രി

Must Read

 

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ 4.40 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ കൂടെ ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷുമുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലെ മയോ ക്ലിനിക്കിൽ ഈ മാസം 29 വരെയാണ് ചികിത്സ. ഒരു മാസം മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവില്ലെങ്കിലും പകരം ആർക്കും അദ്ദേഹം ചുമതല കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം യാത്ര പുറപ്പെടുന്നതിന് മുൻപ് മുഖ്യമന്ത്രി ഗവർണറെ കണ്ടില്ല. പകരം യാത്ര പോകുന്ന വിവരം ഗവർണറെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. സർക്കാർ ചെലവിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.

നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ പോയി ചികിത്സ നടത്തിയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാർക്കും അദ്ദേഹം ചുമതല കൈമാറിയിരുന്നില്ല. ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത്. ഇപ്പോൾ തുടർ ചികിത്സക്ക് വേണ്ടിയാണ്  അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കളിയാക്കി നിരവധിപേർ രംഗത്ത് വന്നിരുന്നു. സ്വന്തം നാട്ടിൽ നല്ല ചികിത്സ ഇല്ലേ എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ അദ്ദേഹം കേട്ടിരുന്നു. എന്നാൽ വിമർശനങ്ങളെ ഗൗനിക്കാതെയാണ് മുഖ്യമന്ത്രിയുടെ അടുത്ത അമേരിക്കാൻ യാത്ര.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This