ഒരുമിച്ചിട്ട് 3 ദിവസം; ബന്ധം സൗമിനിയുടെ ഭർത്താവ് അറിഞ്ഞു’; മലയാളി യുവാവിന്റെയും പെൺസുഹൃത്തിന്റെയും മരണത്തിൽ പൊലീസ് നി​ഗമനം

Must Read

ബെംഗളൂരുവില്‍ ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ഇടുക്കി കരുണാപുരം സ്വദേശി അബില്‍ എബ്രഹാം, കൊല്‍ക്കത്ത സ്വദേശി സൗമിനി ദാസ് എന്നിവരാണ് തീ കൊളുത്തി മരിച്ചത്. താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ തീകൊളുത്തി മരിച്ചനിലയിലായിരുന്നു ഇരുവരേയും കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അബിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. മൂന്നുദിവസം മുമ്പാണ് ഇരുവരും ഇവിടെ താമസംതുടങ്ങിയത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബെംഗളൂരുവില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലിചെയ്യുകയാണ്. സൗമിനി ദാസ് മാറത്തഹള്ളിയില്‍ രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. വിവാഹിതയായ സൗമിനിദാസ് നഴ്‌സിങ് പഠനത്തിനാണ് ബെംഗളൂരുവിലെത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

ഇതിനിടെ മൂന്നുമാസംമുമ്പ് യുവതി സ്വന്തം നാട്ടില്‍ പോയിരുന്നു. തനിക്ക് ബെംഗളൂരുവിലുള്ള ബന്ധം വെളിപ്പെടുത്തിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ടത് തര്‍ക്കങ്ങള്‍ക്കിടയാക്കിയെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സൗമിനിയുടെ ഭര്‍ത്താവില്‍ നിന്നുള്ള എതിര്‍പ്പാവാം ആത്മഹത്യയിലേക്ക് നയിച്ചെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച ഇവരുടെ ഫ്ളാറ്റില്‍ നിന്ന് നിലവിളി കേട്ട അയല്‍വാസികള്‍ ഫ്‌ളാറ്റിലേക്ക് ഓടിയെത്തുകയായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിച്ചിട്ടും സൗമിനി അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ അബിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This