യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു; സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; ബൈക്ക് റേസിങ് താരം അറസ്റ്റില്‍

Must Read

കോയമ്പത്തൂര്‍: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയില്‍ ചാലക്കുടി പഴൂക്കര പോട്ടോക്കാരന്‍ വീട്ടില്‍ ആല്‍ഡ്രിന്‍ ബാബുവിനെ (24) ആണു കോയമ്പത്തൂര്‍ സൈബര്‍ സെല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ മോട്ടര്‍ സൈക്കിള്‍ റേസിങ് ചാംപ്യന്‍ഷിപ്പിലെ സ്ഥിരം താരമാണ് ആല്‍ഡ്രിന്‍. ഇയാളുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് യുവതി സൗഹൃദം അവസാനിപ്പിച്ചിരുന്നു.
വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ആല്‍ഡ്രിന്‍ ശ്രമിച്ചെങ്കിലും യുവതി ഒഴിഞ്ഞുമാറിയതിന്റെ വൈരാഗ്യത്തിലാണു ചിത്രം പ്രചരിപ്പിച്ചത്.

യുവതിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചു മോര്‍ഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും അപ്ലോഡ് ചെയ്‌തെന്നാണു പരാതി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This