കൊച്ചി : ഈ കമ്മ്യൂണിസ്റ്റ് സർക്കാർ താഴെ വീഴുമെന്ന് വെല്ലുവിളിയുമായി കോൺഗ്രസിൽ നിന്നും പുറത്തക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍. പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് പ്രകടനത്തെത്തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക് പറ്റിയതിൽ ആണ് ഈ വെല്ലുവിളി. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്ന് രാഹുലിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ , പേരാമ്പ്ര മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ… ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും.
മറ്റൊരു പോസ്റ്റിൽ :
പോലീസ് അക്രമത്തിൽ മൂക്കിന് പരുക്ക് പറ്റിയ ശ്രീ ഷാഫി പറമ്പിൽ MP യേ ഇന്ന് രാത്രിയിൽ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് കോഴിക്കോട് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. നിങ്ങൾ ശബരിമലയിൽ നടത്തിയ സ്വർണ്ണ മോഷണം മറയ്ക്കാൻ നിങ്ങൾ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങൾ മറുപടി പറയേണ്ടി വരും ശ്രീ വിജയൻ, പറയിപ്പിക്കും ഈ നാട്.
