കെ ബാബുവും എൽദോ കുന്നപ്പള്ളിയും സനീഷും കുഴൽനാടനും തോൽക്കും !സണ്ണി ജോസഫ് മത്സരിച്ചില്ലെങ്കിൽ പേരാവൂരും നഷ്ടമാകും ! കയ്യിലുള്ള പത്തു സിറ്റിം​ഗ് സീറ്റുകളിൽ തോൽവി ഭയന്ന് യുഎഡിഎഫ്.. ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കാൻ മാണിവിഭാഗത്തെ എത്തിക്കാൻ നീക്കം ശക്തം . യു.ഡി.എഫ് തോൽക്കുന്ന പത്തു സിറ്റിം​ഗ് സീറ്റുകൾ.

Must Read

കോട്ടയം : ക്രിസ്ത്യൻ വോട്ടിൽ ചോർച്ചയിൽ യുഡിഎഫ് ഭയത്തിലാണ് . മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമാണ് ഭരണം എന്ന കെ എം ഷാജിയുടെ വർഗീയ പ്രസംഗത്തോടെ ക്രിസ്ത്യൻ വോട്ടിൽ ചോർച്ച കൂടുമെന്ന ഭയവും ഉണ്ട് . കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ മുസ്ലിം മുഖ്യമന്ത്രിയും ഭരണവയും മുസ്ലിമിനായി മാത്രം ആയിരിക്കുമെന്നും കേരളത്തിലെ ക്രിസ്ത്യാനികളുടെ തകർച്ച പൂർണ്ണമാകുമെന്നു ക്രിസ്ത്യൻ സമുദായം ഭയക്കുന്നു .ക്രിസ്ത്യൻ സമുദായത്തിലെ വോട്ടു ചോർച്ച മധ്യകേരളത്തിൽ യുഡിഎഫിന്റെ തകർച്ച ഭയാനകമാക്കും .കഴിഞ്ഞതവണ മാണി ഗ്രുപ്പ് ഇടതുമുന്നണിയിൽ എത്തിയത് അവസാന നിമിഷം ആയതിനാലും മാണി ഗ്രുപ്പ് ഇടതുമുന്നണിയിൽ എത്തിയ കൺഫ്യൂഷനിൽ ആണ് ഇടതുപക്ഷത്തിന് ഈ സീറ്റ് നഷ്ടമായത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം

മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലമായ പെരിന്തൽമണ്ണയിൽ 2021ല്‍ നജീബ് കാന്തപുരം ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത് .വിജയം വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു .ഇടതു സ്വാതന്ത്രൻ K P M മുസ്തഫയാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത് . ഇത്തവണ എന്തായാലും ഈ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിക്കും

നജീബ് കാന്തപുരം ഉൾപ്പെട്ട ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക് തട്ടിപ്പിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്നത് ലീഗിനെ കുഴക്കുന്നുണ്ട് . പെരിന്തല്‍മണ്ണയില്‍ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനെന്ന് സി.പി.എം ആരോപിക്കുന്നു .നജീബ് കാന്തപുരം എം.എല്‍.എയും മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനും കോടികള്‍ തട്ടിയതായി സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി ആരോപിച്ചു. പെരിന്തല്‍മണ്ണ എം.എല്‍.എ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വഴി മണ്ഡലത്തിലെ നൂറുകണക്കിന് പേരില്‍ നിന്ന് കോടികളാണ് പിരിച്ചതെന്നാണു പരാതി.

തൃപ്പുണിത്തറ നിയമസഭാ മണ്ഡലം

എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് തൃപ്പൂണിത്തുറയിൽ . 2021ല്‍ ഇവിടെ കെ ബാബു ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് എം സ്വരാജ് 42.14% വോട്ടുകള്‍ക്ക് തോറ്റു.എന്നാൽ കെ ബാബുവിന് കിട്ടിയ ഭൂരിപക്ഷം വെറും 992 വോട്ടു മാത്രമാണ് .ക്രിസ്ത്യൻ സമുദായത്തിന്റെ അടക്കമുള്ള വോട്ടു ചോർച്ചയിൽ ഈ സീറ്റ് കോൺഗ്രസിന് നഷ്ടമാകും എന്നുറപ്പാണ് .

ചാലക്കുടി നിയമസഭാ മണ്ഡലം

ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കഴഞ്ഞതവണ ടിജെ സനീഷ് കുമാർ ജോസഫ് ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്, Kerala Congress (M) നേതാവ് ഡെന്നിസ് കെ ആന്റണി വെറും 1057 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് സനീഷിനു മുൻപിൽ അടിയറവ് പറഞ്ഞത് .സനീഷ് മണ്ഡലത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിച്ചിട്ടില്ല .അതിനാൽ തന്നെ ഇവിടെ സീറ്റ് നഷ്ട്ടമാകും എന്നുറപ്പാണ് .

കടുത്തുരുത്തി നിയമസഭാ മണ്ഡലം

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലമായ കടുത്തുരുത്തിയിൽ 2021ല്‍ മോൻസ് ജോസഫ് ആണ് കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്, Kerala Congress (M) നേതാവ് സ്റ്റീഫൻ ജോർജ് 4256 വോട്ടുകള്‍ക്ക് മാത്രമാണ് തോറ്റത് .ഇത്തവണ സാക്ഷാൽ ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്നുള്ള സൂചയുണ്ട് .ജോസ് കെ മാണി വന്നാലും ഇല്ലെങ്കിലും ഇത്തവണ കേരളം കോൺഗ്രസ് മാണി സ്ഥാനാർഥി കടുത്തുരുത്തി പിടിച്ചെടുക്കും .ജോസ് കെ മാണി കുറെ നാളുകളായി കടുത്തുരുത്തിയിൽ സജീവ് പ്രവർത്തനത്തിലാണ് .

പേരാവൂർ നിയമസഭാ മണ്ഡലം

കെപിസിസി പ്രെസിഡണ്ട് സണ്ണി ജോസഫിന്റെ മണ്ഡലമാണ് പേരാവൂർ .മൂന്ന് തന്നവണ സണ്ണി ജോസഫ് ഇവിടെ വിജയിക്കുകയുണ്ടായി . 2021ല്‍ ഇവിടെ സണ്ണി ജോസഫ് സിപിഎം യുവ നേതാവ് സക്കീർ ഹുസൈനെതിരെ 3172 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ് വിജയിക്കാൻ ആയത് .കെപിസിസി പ്രെസിഡന്റ്‌ എന്ന നിലയിൽ മത്സരിക്കാതെ മാറി നിന്നാൽ മണ്ഡലം കോൺഗ്രസിന് നഷ്ടമാകും എന്നുറപ്പാണ് .ക്രിസ്ത്യൻ ബെൽറ്റായ മണ്ഡലത്തിൽ ക്രിസ്ത്യാനികളുടെ വോട്ട് നിർണായകമാണ് .പഴയ എ ഗ്രുപ്പ് മണ്ഡലമായ ഇത്തവണ സീറ്റ് വേണമെന്ന് അവകാശവാദം ഉന്നയിക്കും .ചന്ദ്രൻ തില്ലങ്കേരിയെ മത്സരിപ്പിക്കാനാണ് നീക്കം .സണ്ണി ജോസഫിന് പോലും കടുത്ത പോരാട്ടം നടത്തേടി വരുമെന്നതിനാൽ സീറ്റ് മാറിയാൽ എട്ടുനിലയിൽ പൊട്ടുമെന്നുറപ്പാണ് .ഇത്തവണ സീറ്റ് പിടിച്ചെടുക്കുമെന്നുതന്നെയാണ് സിപിഎം പറയുന്നത് .

പെരുമ്പാവൂർ നിയമസഭാ മണ്ഡലം

എൽദോ കുന്നപ്പള്ളിയാണ് പെരുമ്പാവൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാര്ഥിയെങ്കിൽ ഇത്തവണ പരാജയം ഉറപ്പാണ് . 2021ല്‍ ഇവിടെ എൽദോസ് കുന്നപ്പള്ളി ആണ് കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്, Kerala Congress (M) നേതാവ് കേരളം കോൺഗ്രസ് നേതാവ് എം ബാബു ജോസഫ് ആണ് നിസാര വോട്ടിനു പരാജപ്പെട്ടത് .2899 വോട്ടിനാണ് കേരള കോൺഗ്രസ് നേതാവിനെ തോൽപ്പിക്കുന്നത് .ഇതിനു കാരണം തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുന്നണിയിൽ കേരളം കോൺഗ്രസ് എത്തിയതിനാൽ ക്രോഡീകരണം ഇല്ലാഞ്ഞതിനാൽ ആയിരുന്നു .ബലാത്സംഗക്കേസില്‍ യുഡിഎഫ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ട് . ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഈ വിവാദം ഉള്ളതിനാൽ ഇത്തവണ പെരുമ്പാവൂർ കോൺഗ്രസിന് നഷ്ടമാകും എന്നുറപ്പാണ് .

കുണ്ടറ നിയമസഭാ മണ്ഡലം

കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലമായ കുണ്ടറയിൽ 2021ല്‍ കോൺഗ്രസിലെ പിസി വിഷ്ണുനാഥ് 4523 വോട്ടിന് സിപിഎം (മാർക്സിസ്റ്റ്) നേതാവ് ജെ.മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചു. പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു . ആഴക്കടൽ മൽസ്യബന്ധന കരാർ വിഷയത്തിൽ മന്ത്രിക്ക് എതിരെ ഉയർന്ന ആരോപണം ശരിയല്ല എന്ന് തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്നിരുന്നു .വിഷ്ണുനാഥിന് മണ്ഡലത്തിൽ കാര്യമായി ഒന്നും തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് യുഡിഎഫിന് വലിയ കോട്ടമാണ് .ഇത്തവണ സിപിഎം ഈ സീറ്റ് പിടിച്ചെടുക്കും എന്നുറപ്പാണ് .

മൂവാറ്റുപുഴ മണ്ഡലം

എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന മൂവാറ്റുപുഴ വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലമാണ് മൂവാറ്റുപുഴ . 2021ല്‍ ഇവിടെ മാത്യു കുഴൽനാടൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്.സിപിഐ നേതാവ് എൽദോ എബ്രഹാം 44.63% വോട്ടുകള്‍ക്ക് തോറ്റു. 6961 വോട്ടിങ്റ്റ ഭൂരിപക്ഷം ആയിരുന്നു കുഴൽനാടന് നേടാനായത് . പാർട്ടിക്കുള്ളിൽ ഒറ്റയാനായി സോഷ്യൽ മീറ്റിയായിൽ നിറയുന്ന കുഴല്നാടന് മണ്ഡലത്തിലെ കോൺഗ്രസുകാർക്കും പ്രവർത്തകർക്കും അതെ പോലെ തന്നെ പാർട്ടി നേതാക്കൾക്കും അനഭിമതനാണ് .പാർട്ടിയിൽ വിഡി സതീശനെ പിന്തുണക്കുന്നു എന്നതിനാൽ തന്നെ ഇത്തവണ കുഴൽനാടന് എതിരെ ഗ്രുപ്പുകൾ സജീവമാണ് . സ്വന്തം മണ്ഡലത്തിൽ ജനകീയത നേടാൻ കുഴൽനാടന് കഴിഞ്ഞിട്ടില്ല എന്നതും വലിയ വീഴ്ചയാണ് . കഴിഞ്ഞതവണ വിട്ടുപോയ സീറ്റ് എൽദോ എബ്രഹാം തിരിച്ചുപിടിക്കും എന്നാണ് മണ്ഡലത്തിലെ പൾസ് .

എറണാകുളം നിയമസഭാ മണ്ഡലം

എറണാകുളം നിയമസഭാ മണ്ഡലത്തിൽ ടിജെ വിനോദാണ് നിലവിലെ എംഎൽഎ .2021ല്‍ ഇവിടെ ടിജെ വിനോദ് ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചത്, ഇൻഡിപ്പൻഡന്റ് നേതാവ് ഷാജി ജോർജ് 41.72% വോട്ടുകള്‍ക്ക് തോറ്റു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന എറണാകുളം വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ് എങ്കിലും മുനമ്പം അടക്കമുള്ള വിഷയത്തിൽ കോൺഗ്രസിനോട് ക്രിസ്ത്യൻ സമുദായം അകൽച്ചയിലാണ് .10970 വോട്ടു മാത്രമാണ് ഭൂരിപക്ഷം .ടിജെ വിനോദ് എംഎൽഎ എന്ന നിലയിൽ സമ്പൂർണ്ണ പരാജയം ആണെന്നാണ് പൊതുവെ വിലയിരുത്തൽ .ക്രിസ്ത്യൻ ഭുരിപക്ഷമണ്ഡലമായ ഇവിടെ ഇത്തവണ യുഡിഎഫ് പരാജയപ്പെടാൻ സാധ്യത കൂടുതലാണ് .

മങ്കട നിയമസഭാ മണ്ഡലം

മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് മങ്കട. 2021ല്‍ ഇവിടെ മഞ്ഞളാംകുഴി അലി ആണ് ആൾ ഇന്ത്യ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത്, സിപിഎം നേതാവ് ടികെ റഷീദലി 49.46% വോട്ടുകള്‍ക്ക് തോറ്റു. റഷീദലി തന്നെയാണെങ്കിൽ ഇത്തവണ ലീഗിന് സീറ്റ് നഷ്ടമാകും എന്നുറപ്പാണ് .മണ്ഡലത്തിൽ എംഎൽഎയുടെ അഹങ്കാരം നിറഞ്ഞ പ്രവർത്തികൾ ലീഗുകാരെ പോലും വെറുപ്പിച്ചിട്ടുണ്ട് .അതിനാൽ ഇത്തവണ മണ്ഡലം ഇടത്തിലേക്ക് ചായും എന്നുറപ്പാണ് .

Previous articleമുസ്ലിം ലീഗിന് മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം!! ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി.മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ കോണ്‍ഗ്രസിനാവില്ല.മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം.വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും- രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം-വെള്ളാപ്പള്ളി
Next articleശബരിമല സ്വര്‍ണക്കൊള്ള; രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍. പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിൽ. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This