റഷ്യക്ക് അമേരിക്കയുടെ ഭീഷണി ; യുക്രൈനെ തൊടരുതെന്ന് മുന്നറിയിപ്പ്

Must Read

അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു. യുക്രൈിനില്‍ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തോടും നാറ്റോയോടും തയ്യാറായിരിക്കാന്‍ വരെ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ വരെ ഉപരോധം കൊണ്ടുവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകൈന്രില്‍ റഷ്യ ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ബൈഡന്‍ പറയുന്നു. യൂറോപ്പിനെ റഷ്യന്‍ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ബൈഡന്റെ നിലപാട്.

അതേസമയം ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള ബൈഡന്റെ തീരുമാനം, അടുത്തിടെ റഷ്യക്കെതിരെയുള്ള യുഎസ്സിന്റെ കടുത്ത നീക്കം കൂടിയാണ്. യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക ട്രൂപ്പുകള്‍ സ്ഥാപിക്കാന്‍ റഷ്യ തീരുമാനിച്ചതിന് പിന്നാലെ നാറ്റോ സൈന്യത്തെ സജ്ജമാക്കി നിര്‍ത്തുകയും, കിഴക്കന്‍ യൂറോപ്പില്‍ കപ്പലുകളെയും ഫൈറ്റര്‍ ജെറ്റുകളുടെയും സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയും നാറ്റോയും യുക്രൈന്‍ റഷ്യയുടെ ഭാഗമല്ലെന്ന വാദത്തിലാണ്. പല ചര്‍ച്ചകള്‍ നടന്നെങ്കില്‍ ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. ബൈഡന്‍ സാമ്പത്തികമായി തന്നെ റഷ്യയെ കുരുക്കാനുള്ള പദ്ധതിയിലാണ്.

യുദ്ധസമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടേ ഇല്ലെന്ന് റഷ്യ പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്നത് നാറ്റോയും യുഎസ് നടപടികളുമാണെന്ന് അവര്‍ പറയുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This