രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ വാഗ്ദാനങ്ങളെ തടയിട്ട് സുപ്രീം കോടതി. വോട്ടർമാരുടെ കണ്ണിൽ പൊടി ഇടാൻ നോക്കുന്ന വാഗ്ദാനങ്ങളെ പൂട്ടിടാൻ സുപ്രീം കോടതി ഒരുങ്ങുകയാണ്.സാധാരണക്കാരെ കബളിപ്പിച്ചു കൊണ്ട് വോട്ട് നേടി അധികാരത്തിൽ കയറി ഇരിക്കാൻ ഇനി രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ല. നടത്തി കൊടുക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ പറയുകയും പിന്നീട് അത് മറന്നു പോവുകയുമാണ് ഇലക്ഷൻ സമയങ്ങളിൽ സാധാരണ കണ്ടു വരുന്നതാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വോട്ടു കിട്ടാനായി രാഷ്ട്രീയപ്പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പൊതുഖജനാവിലെ പണമുപയോഗിച്ച് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും മറുപടി തേടി.
വീഡിയോ വാർത്ത :